ലാലേട്ടനെ പോലെ നിവിനും വില്ലനാകണം | filmibeat Malayalam

2017-12-07 318

Nivin Pauly Want To Be A Villain
നിവിന്റെ ആദ്യ തമിഴ് ചിത്രമായ റിച്ചി വെള്ളിയാഴ്ച തിയറ്ററിലേക്ക് എത്തുകയാണ്. മലയാളത്തിലും തമിഴിലുമായി നേരം എന്ന ചിത്രം പുറത്ത് വന്നിട്ടുണ്ടെങ്കിലും തമിഴില്‍ മാത്രം ചിത്രീകരിക്കുന്ന സിനിമയാണ് റിച്ചി. ചിത്രത്തിലെ കഥാപാത്രത്തേക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം വില്ലനായി അഭിനയിക്കാനുള്ള തന്റെ ആഗ്രഹവും നിവിന്‍ പങ്കുവയ്ക്കുന്നു. റിച്ചി വെള്ളിയാഴ്ച തിയറ്ററില്‍ എത്തുന്നതിന് മുന്നോടിയായി ചിത്രത്തിന്റെ പ്രചാരണ തിരക്കുകളിലാണ് നിവിനിപ്പോള്‍. റിച്ചിയിലെ കഥാപാത്രം വില്ലനാണോ നായകനാണോ എന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് നിവിന്‍ പോളി പറയുന്നു. റിച്ചിക്ക് മുമ്പ് തന്നെ തമിഴില്‍ നിന്നും നിവിന്‍ പോളിയെ തേടി അവസരം വന്നിരുന്നു. അത് ഒരു നെഗറ്റീവ് കഥാപാത്രമായിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് കാരണം തനിക്ക് ആ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചില്ലെന്ന് നിവിന്‍ പറഞ്ഞു.